കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്‍റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി. ഭൂമി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം തുടങ്ങിയവയുള്‍പ്പെടെ 1.62 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി.
ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരില്‍ ടിഒ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും വന്‍തോതില്‍ ഭൂമിയും വാഹനങ്ങളും വാങ്ങിക്കൂട്ടിയതായും ഇഡി കണ്ടെത്തി. സൂരജിന്‍റെ 10.43 കോടി രൂപയുടെ സ്വത്ത് വകകളാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയത്.
Post Your Comments