KeralaLatest NewsNews

പാലാരിവട്ടം മേല്‍പ്പാലം തകരാനിടയാക്കിയത് വിചിത്ര കാരണം : ആ കാരണങ്ങള്‍ നിരത്തി അറസ്റ്റിലായ ടി.ഒ. സൂരജ്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം മുഴുവനും അഴിമതിയില്‍ മുങ്ങിക്കുളിച്ച നിര്‍മാണമെന്ന് വ്യക്തം. അതേസമയം, മന്ത്രിതല നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചെയ്തതെന്ന് ടി ഒ സൂരജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

Read Also : പാലാരിവട്ടം മേല്‍പ്പാലം അഴിമതി : മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍ണായക വിവരങ്ങള്‍ നല്‍കി

പാലത്തിന്റെ 19 പില്ലറുകളില്‍ ഒന്നില്‍ സ്ഥാപിച്ച ബുഷ് തിരിഞ്ഞു പോയതുമാത്രമാണു പാലത്തിനുണ്ടായ തകരാറിനു കാരണമെന്നും ഇതു പരിഹരിക്കാവുന്നതേയുള്ളുവെന്നുമുള്ള വിചിത്രകാരണങ്ങളാണ് പ്രതിഭാഗം ചൂണ്ടികാണിച്ചത്. എന്നാല്‍ പാലത്തിന്റെ എല്ലാ തൂണുകളിലും തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പാലം മുഴുവന്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് വാദിച്ചു. ക്രമക്കേടില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു തെളിവുകള്‍ ഇല്ലാതാക്കുമെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. പ്രതികള്‍ വിജിലന്‍സിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ മൂന്നു ദിവസം ചോദ്യം ചെയ്തപ്പോഴും ഇവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണസംഘം കോടതിയില്‍ ബോധിപ്പിച്ചു.

Read Also ” പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി: കമ്പനി ഉടമയുടെ മൊഴിയെടുത്തു

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളിലെ ന്യൂനതകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ടി ഒ സൂരജ് 8.25 കോടി രൂപ കരാറുകാരന് അനുവദിച്ചത് ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്താണ്. ഇതിനു തെളിവുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button