കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ചു.
ALSO READ: വിവാഹശേഷം ശേഷം സ്വയംഭോഗം ചെയ്താൽ ? പഠനം പറയുന്നത്
കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞ് ആയിരുന്നു. പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവ്. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.
ALSO READ: പതിനാലുകാരന്റെ തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ വിശ്വസിച്ചു യുവാക്കൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം
ഇന്നലെയാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ടി.ഒ സൂരജിന് പുറമേ പാലം പണിത നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി സുമീത് ഗോയൽ, കിറ്റ്കോയുടെ മുൻ എംഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 19ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments