Latest NewsNewsIndiaKauthuka Kazhchakal

ബ്രാഹ്മണ വയോധികന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയതും ശവമഞ്ചം ചുമന്നതും മുസ്ലീം സഹോദരങ്ങള്‍; ഇത് ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ

അഹമ്മദാബാദ്: ബ്രാഹ്മണ വയോധികന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയും ശവമഞ്ചം ചുമന്നും മുസ്ലീം യുവാക്കള്‍. ഗുജറാത്തിലാണ് മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഈ സംഭവം നടന്നത്. 40 വര്‍ഷക്കാലമായി പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന വയോധികന്റെ മരണാന്തര ചടങ്ങാണ് സഹോദരങ്ങളായ മൂന്ന് മുസ്ലിം യുവാക്കള്‍ ചേര്‍ന്ന് നടത്തിയത്. അമ്രേലി ജില്ലയിലെ സവര്‍കുണ്ട്‌ല സ്വദേശിയായ ഭാനുശങ്കര്‍ പാണ്ഡ്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അവിവാഹിതനായ ഇയാള്‍ വര്‍ഷങ്ങളായി ഈ യുവാക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

ALSO READ: പാലാരിവട്ടം പാലം: കേരളം കണ്ട വലിയ നിര്‍മാണ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

യുവാക്കളുടെ പിതാവായ ഭിക്കു ഖുറേഷിയും ഭാനുശങ്കര്‍ പാണ്ഡ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തങ്ങളുടെ മതവിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നെങ്കിലും ആ സൗഹൃദത്തെ അത് ബാധിച്ചിരുന്നില്ല. എന്നാല്‍, മൂന്ന് വര്‍ഷം മുമ്പ് ഭിക്കു ഖുറേഷി മരിച്ചു. തന്റെ ഉറ്റ സുഹൃത്തിന്റെ മരണം ഭാനുശങ്കറെ മാനസികമായി തളര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷം ഭാനുശങ്കറും മരിച്ചതോടെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കക്കുണ്ടായി. പ്രദേശത്തെ മതനേതൃത്വത്തെ ഇവര്‍ അറിയിച്ചു.

ALSO READ: സൈക്കിള്‍ വാങ്ങാന്‍സ്വരൂപിച്ച പണംമുഴുവന്‍ ചങ്ങാതിക്ക് വീടൊരുക്കാന്‍ നല്‍കിയ ഒന്നാംക്ലാസുകാരന് സൈക്കിള്‍ സമ്മാനിച്ച് നാടിന്‍റെ ആദരം

ഭാനുശങ്കറിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്കായി ഗംഗാ ജലം കൊണ്ടുവന്നിട്ടുണ്ടെന്നും തങ്ങള്‍ ജനിച്ച കാലം മുതല്‍ അങ്കിള്‍ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നുമായിരുന്നു മൂന്ന് പേരുടെയും ആഗ്രഹം. ഇവരുടെ ആഗ്രഹത്തെ ആരും എതിര്‍ത്തില്ല. തുടര്‍ന്ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങില്‍ ഭിക്കു ഖുറേഷിയുടെ മക്കളായ അബു ഖുറേഷി, നസീര്‍ ഖുറേഷി, സുബേര്‍ ഖുറേഷി എന്നിവരും പങ്കെടുത്തു. ഹിന്ദു മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഭാനുശങ്കറിന്റെ ശവമഞ്ചം ചുമന്നതും ഇവര്‍ തന്നെയാണ്. തങ്ങള്‍ മൂന്ന് പേരും ഇസ്ലാം മതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും എന്നാല്‍, സ്‌നേഹത്തിന് പിന്നിലാണ് എല്ലാ വിശ്വാസവുമെന്ന് മൂന്ന് പേരും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button