ബംഗളൂരു: യാത്രക്കാരി പരാതി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന്, തൊപ്പി അഴിച്ചുമാറ്റി കണ്ടക്ടറായ മുസ്ലീം യുവാവ്. സര്‍ക്കാര്‍ ജീവനക്കാരന്‍ ഇത്തരത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചായിരുന്നു യുവതിയുടെ ചോദ്യം ചെയ്യല്‍. അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് സ്ത്രീ ആവര്‍ത്തിച്ചതോടെ, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറായ മുസ്ലീം യുവാവ് തൊപ്പി അഴിച്ചുമാറ്റുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ മതം പിന്തുടരേണ്ടത് പൊതുസ്ഥലങ്ങളിൽ അല്ലെന്നും വീട്ടിലാണെന്നും സ്ത്രീ കണ്ടക്ടറോട് പറയുന്നു. എന്നാൽ, വര്‍ഷങ്ങളായി ജോലി ചെയ്യുന്നതിനിടെ താന്‍ തൊപ്പി ധരിക്കാറുണ്ടെന്ന് കണ്ടക്ടര്‍ യാത്രക്കാരിക്ക് മറുപടി നൽകുന്നു.
ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ്, സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു
ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ തൊപ്പി ധരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോയെന്ന് അവര്‍ത്തിച്ച യുവതിയോട് കണ്ടക്ടര്‍ മാന്യമായി പ്രതികരിച്ചത്. തുടർന്ന്, ഇയാള്‍ക്കെതിരെ ബിഎംടിസി എംഡിയ്ക്ക് പരാതി നല്‍കുമെന്ന് സ്ത്രീ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അതുകൊണ്ട് തൊപ്പി ഉടന്‍ തന്നെ മാറ്റണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ടക്ടര്‍ തൊപ്പി അഴിച്ചുമാറ്റുകയായിരുന്നു.
Post Your Comments