കൊച്ചി: കേരളം കണ്ട വലിയ നിര്‍മാണ അഴിമതിയാണ് പാലാരിവട്ടം പാലം നിർമാണത്തിൽ നടന്നതെന്ന് വിജിലെൻസ്. മേല്‍പാലത്തിന്റെ ദുരവസ്ഥയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
രൂപരേഖയിലെ പിഴവും കോണ്‍ക്രീറ്റിങ്ങിന്റെ നിലവാരമില്ലായ്മയും മേല്‍നോട്ടത്തിലെ അപാകതയും മൂലമാണ് ഗര്‍ഡറുകളിലും തൂണുകളിലും വിള്ളല്‍ കണ്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ടി.ഒ.സൂരജ് 8.25 കോടി രൂപ കരാറുകാരന് അനുവദിച്ചത് ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്താണെന്നും ഇതിനു തെളിവുകളുണ്ടെന്നും വിജിലന്‍സ് വാദിച്ചു. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയും നാഗേഷ് കണ്‍സല്‍റ്റന്‍സിയുമായുള്ള പാലത്തിന്റെ രൂപരേഖ സംബന്ധിച്ച കരാറുകളും കമ്പനിയുടെ പ്രവര്‍ത്തനപരിചയവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാതിരുന്നിട്ടും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ക്ക് അംഗീകാരം നല്‍കിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ALSO READ: ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോടികള്‍ ചെലവഴിച്ച് രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ നിലവിൽ സർക്കാർ തീരുമാനിച്ചു. ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍ സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ മേല്‍പ്പാലം. 39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് പുതിയതു നിര്‍മിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
Post Your Comments