Latest NewsNewsKuwait

ഇന്ത്യന്‍ നഴ്സുമാരും എഞ്ചിനീയര്‍മാരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും; അഭയാർത്ഥി ക്യാമ്പിലുളളവരെ നാട്ടിലെത്തിക്കുമെന്നും വി മുരളീധരൻ

കുവൈറ്റ് സിറ്റി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിന് കുവൈറ്റിലെത്തി. ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഇക്കാര്യം കുവൈറ്റ് സര്‍ക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കള്‍ക്ക് നാട്ടില്‍ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Read also: കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ഏജന്റുമാരുടെ ചതിയിൽപെട്ട് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചിരുന്നു. ക്യാമ്പിലുളള പത്തോളം പേരെ നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇന്ത്യയിൽ നിന്നുളള റിക്രൂട്ടിങ്ങിന്റെ ഭാഗമായുളള എമിഗ്രേഷൻ നടപടികൾ കർശനമാക്കും. ഏജന്റുമാരുടെ ചതിയിൽപെടാതെ സുതാര്യവും നീതിപൂർവവുമായ സർക്കാർ ഏജൻസി വഴിയുളള റിക്രൂട്ടിങ്ങ് മാത്രമേ ഇനി അനുവദിക്കുകയുളളു. കേരളത്തിൽ നിന്നുളള ഗാർഹിക തൊഴിലാളി റിക്രൂട്ടിങ്ങും നഴ്‌സസ് റിക്രൂട്ടിങ്ങും സർക്കാർ ഏജൻസികൾ വഴി മാത്രമായി നിയന്ത്രിക്കുമെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button