Latest NewsNewsIndia

മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണ; രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികന് വലുത്

ന്യൂഡൽഹി: രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികൻ യോഗേന്ദ്ര സിങ് യാദവിന് വലുത്. ഇദ്ദേഹം മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണയാണ്.

ALSO READ: ഭീഷണികള്‍ക്കും മന്ത്രിയുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും മാനേജ്‌മെന്റ് പുല്ലുവില കല്‍പ്പിച്ച മുത്തൂറ്റ് സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

14 വെടിയുണ്ടകളേറ്റിട്ടും മരണത്തിനു കീഴടങ്ങാതെ ശത്രുസൈനികരെ ഒറ്റയ്ക്കു കീഴ്‌പ്പെടുത്തി. കാർഗിൽ യുദ്ധനായകൻ യോഗേന്ദ്ര സിങ്ങിന് പരംവീർ ചക്ര പുരസ്കാരം പ്രഖ്യാപിച്ചത് മരണാനന്തര ബഹുമതിയായാണ്. കാർഗിലിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിൽ യോഗേന്ദ്രസിങ് യാദവ് എന്നപേരിൽ മറ്റൊരു സൈനികൻ കൂടിയുണ്ടായിരുന്നു. ഈ ധാരണപ്പിശകാണ് ജീവിച്ചിരിക്കുന്ന യോഗേന്ദ്ര സിങ് യാദവിനുള്ള ബഹുമതിയെ മരണാനന്തരമാക്കി മാറ്റിയത്.

ALSO READ: കാന്‍സര്‍ പരിചരണം ഉള്‍പ്പെടെ 1392 ചികിത്സകളുടെ തുക പരിഷ്‌കരിയ്ക്കുന്നു

‘വാസ്തവത്തിൽ കാർഗിലിൽ ഞാൻ മരിച്ചതാണ്, ഓരോ സൈനികനെയുമോർത്ത് ഇന്ത്യയിലെ ജനകോടികള‍ുടെ പ്രാർഥനയാണ് എനിക്കു ജീവൻ മടക്കിനൽകിയത്.’ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്ര ലഭിച്ചവരിൽ സൈനികജീവിതം തുടരുന്നതു രണ്ടുപേർ മാത്രമാണ്. അതിലൊരാളായ യോഗേന്ദ്ര സിങ്, കാർഗിൽ അനന്തര ജീവിതത്തെക്കുറിച്ചു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button