ന്യൂഡല്‍ഹി : ശത്രുക്കള്‍ക്ക് ഇനി ഒളിഞ്ഞിരിയ്ക്കാനാകില്ല കാരണം ഒളിഞ്ഞിരിയ്ക്കുന്ന
ശത്രുക്കളെ കണ്ടെത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കിയിരിയ്ക്കുകയാണ് ഇന്ത്യന്‍ സൈനികന്‍. ലെഫ്.കേണല്‍ ജി.വൈ.കെ റെഡ്ഡിയാണ് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്താനായി മൈക്രോഡ്രോണിന് സമാനമായ മൈക്രോകോപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അതിര്‍ത്തി സംരക്ഷണത്തിന് മൈക്രോകോപ്റ്റര്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സേന കരാര്‍ ഒപ്പിട്ടു. അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഭീകരരെ കണ്ടെത്താനും ഇത് സഹായകമാകും എന്നാണ് വിലയിരുത്തല്‍. കെട്ടിടങ്ങളിലും അടച്ചിട്ട മുറികളിലും ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ ട്രാക്ക് ചെയ്യുന്നതിനും ഇത് ഉപയോഗിയ്ക്കാന്‍ സാധിക്കും.
4,500 മീറ്റര്‍ ഉയരത്തില്‍ പറത്താന്‍ സാധിക്കുന്ന ഈ ഡ്രോണിന് രണ്ട് മണിക്കൂറോളം നിര്‍ത്താതെ പ്രവര്‍ത്തിയ്ക്കാനുള്ള ശേഷിയുണ്ട്. മൈക്രോ കംപ്യൂട്ടറിന്റെയും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി സംരക്ഷണത്തിന് വേണ്ടി സജ്ജമായിരിയ്ക്കുകയാണ് മൈക്രോകോപ്റ്റര്‍. ജമ്മു കശ്മീരിലെ പാരാ സ്‌പെഷ്യല്‍ ഫോഴ്സ് ബറ്റാലിയനാണ് പരീക്ഷണം നടത്തിയത്.
Post Your Comments