വനത്തില്‍ അകപ്പെട്ട 70 കാരിയെ രക്ഷപ്പെടുത്തി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാന്മാര്‍. ഒഡീഷയിലെ നുവാപഡ ജില്ലയിലെ ലോദ്ര ഗ്രാമത്തിലെ മംഗല്‍ ബായ് എന്ന യുവതിയെയാണ് ജവാന്മാര്‍ രക്ഷപ്പെടുത്തിയത്. കുടുംബാംഗങ്ങളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
READ ALSO: പെരുമ്പാമ്പിനെയും മുതലയെയും ഉപയോഗിച്ച് മോദിക്കെതിരെ ഭീഷണി; പാക് ഗായികയ്ക്ക് സംഭവിച്ചത്
വനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഇവരെ വീട്ടുകാര്‍ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ വഴിതെറ്റിയ മംഗല്‍ബായ് മൂന്ന് ദിവസമായി കാട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇടതടവില്ലാതെ മഴയും പെയ്യുന്നുണ്ടായിരുന്നു. സിആര്‍പിഎഫിന് വിവരം ലഭിച്ചയുടനെ ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് അന്വേഷിച്ചിറങ്ങുകയായിരുന്നു.
READ ALSO: ജന്മദിന പാര്‍ട്ടിയ്ക്കിടെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു; പ്രതികളും കോണ്‍ഗ്രസുകാര്‍
സംഘം ഇവരെ കണ്ടെത്തുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കമ്പില്‍ കെട്ടിയാണ് വനത്തിനുള്ളില്‍ നിന്നും മംഗല്‍ബായിയെ പുറത്തെത്തിച്ചത്. അഞ്ച് കിലോമീറ്ററോളം ഇപ്പുറത്തുള്ള ഇവരുടെ വീട്ടിലെത്തി സംഘം വൃദ്ധയെ കുടുംബത്തിന് കൈമാറി.
Post Your Comments