KeralaLatest NewsNews

വയനാട്ടിലെ കടുവയെ പിടിക്കാന്‍ കുങ്കിയാനകളും

വയനാട്:  ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ പിടിക്കാന്‍ സജ്ജമായി വയനാട് പുല്‍പ്പള്ളി അമരക്കുനിക്കാര്‍. മയക്കുവെടി സംഘം ഉള്‍പ്പെടെ രാവിലെ സര്‍വ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനായി വിക്രം, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെ കളത്തിലിറക്കി. കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

Read Also: അച്ഛൻ്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് കണ്ടു, സമാധിപീഠത്തിൽ ഗോപൻ സ്വാമി നടന്നെത്തി: മക്കളുടെ മൊഴികളിൽ വൈരുദ്ധ്യം

കേരളത്തിന്റെ ഡാറ്റാബേസില്‍ ഇല്ലാത്ത കടുവയായതിനാല്‍ കര്‍ണാടക വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. അവശനായ കടുവ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി. പ്രദേശത്തെ ചതുപ്പു നിലങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ പറഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റും നല്‍കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button