ലാഹോര്‍: പെരുമ്പാമ്പിനെയും മുതലയെയും ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി സന്ദേശം പ്രചരിപ്പിച്ച പാക്കിസ്ഥാന്‍ ഗായികക്കെതിരെ നിയമ നടപടി. പെരുമ്പാമ്പിനെയും മുതലയെയും മോദിക്ക് സമ്മാനമായി അയക്കുമെന്നും അവര്‍ മോദിയെ ഭക്ഷണമാക്കുമെന്നുമായിരുന്നു വീഡിയോയിലൂടെ പാക്ക് പോപ് സ്റ്റാറും അവതാരകയുമായ റാബി പിര്‍സാദ പറഞ്ഞത്. ലാഹോറില്‍ നിന്നുമാണ് മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ലാഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി.
ALSO READ: ജന്മദിന പാര്‍ട്ടിയ്ക്കിടെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു; പ്രതികളും കോണ്‍ഗ്രസുകാര്‍
മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ പറഞ്ഞിരുന്നു. താന്‍ ഒരു കശ്മീരി യുവതി ആണെന്നും കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് തന്റെ കൈയിലിരിക്കുന്നതെന്നും നരകത്തില്‍ പോകൂ എന്നുമാണ് റാബി പിര്‍സാദ വിവാദ വീഡിയോയിലൂടെ പറയുന്നത്.
Here u go https://t.co/WBwjCJXwFp
— Rabi Pirzada (@Rabipirzada) September 5, 2019
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അനധികൃതമായി മൃഗങ്ങളെ വളര്‍ത്തിയതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബിലെ മൃഗസംരക്ഷണ വിഭാഗം അധികൃതര്‍. മൃഗസംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരെ ലാഹോര്‍
കോടതിയില്‍ മൃഗസംരക്ഷണ വിഭാഗം ചലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ALSO READ: ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല
Post Your Comments