ഇടുക്കി: തൊടുപുഴയിലെ ബാര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് പ്രവര്‍ത്തകരെ പുറത്താക്കിയെന്ന് ഡിവൈഎഫ്‌ഐ. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് ഡിവൈഎഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് മനസിലായെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്നും ബ്ലോക്ക് സെക്രട്ടറി അരുണ്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാറില്‍ ആക്രമണം നടത്തിയതെന്ന് ബാര്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ALSO READ: പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ; വീഡിയോ കാണാം
അതേസമയം, ലിജോ, ഗോപികൃഷ്ണന്‍ കെ എസ്, ജിത്തു ഷാജി, മാത്യൂസ് കൊല്ലപ്പള്ളി എന്നിവര്‍ക്കെതിരെ പേലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെയായിരുന്നു ബാറില്‍ ആക്രമണം നടന്നത്. ബാറിലെത്തിയ പ്രവര്‍ത്തകരോട് അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് നാലംഗസംഘം ജീവനക്കാരോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കൗണ്ടറില്‍ അതിക്രമിച്ച് കയറി പണം തട്ടിയെടുത്തതായും ബാര്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.
Post Your Comments