KeralaLatest NewsNews

പനി ബാധിച്ച് അവശനിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് 20 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന്

അടിമാലി: അവശ നിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് 25 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന്. രണ്ടു ദിവസമായി പനി ബാധിച്ച് അവശനായ ആണ്ടവന്‍ കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 12നു രാവിലെ രോഗിയുമായി തിരിച്ച 50 പേര്‍ അടങ്ങുന്ന സംഘം ഉച്ചയോടെ ആനക്കുളത്ത് എത്തിയ ശേഷം അവിടെ നിന്നു വാഹനത്തില്‍ മാങ്കുളത്ത് എത്തിക്കുകയായിരുന്നു. സംഘത്തിലെ ആളുകള്‍ മാറി മാറി ചുമക്കുകയായിരുന്നു നടരാജിനെ. രോഗം മൂലം അവശനിലയിലായ ആണ്ടവന്‍കുടിയില്‍ നിന്നുള്ള നടരാജനെയാണ് മരക്കമ്പില്‍ തുണി കൊണ്ടുള്ള ഇരിപ്പിടം ഉണ്ടാക്കി സുരക്ഷിതമായി ക്ലിനിക്കില്‍ എത്തിച്ചത്.

READ ALSO: എൻസിപി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക്, നാല് എംപിമാരിൽ നിന്ന് ഒരാൾകൂടി ബിജെപിയിലേക്ക്

ഇടമലക്കുടി സൊസൈറ്റിക്കുടിയില്‍ നിന്നു പെട്ടിമുടി വഴി മൂന്നാറിലേക്ക് ഉണ്ടായിരുന്ന ജീപ്പ് റോഡ് പ്രളയക്കെടുതിയില്‍ വിരുപ്പുകാട് ഭാഗത്തു തകര്‍ന്നതോടെ ഇതുവഴി വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുകൊണ്ടാണ് രോഗിയെ ചുമന്ന് മാങ്കുളത്ത് എത്തിക്കേണ്ടി വന്നത്. ഇത്തവണത്തെ മഴയില്‍ നിരവധി ഭാഗങ്ങളില്‍ മലയിടിച്ചിലുണ്ടായി മൂന്ന് വീടുകളും, ഹെക്ടടര്‍ കണക്കിന് കൃഷികളും നശിച്ചിട്ടും ഇതുവരെ ഇവിടേക്ക് സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

READ ALSO: ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ റെ​യ്ഡ്; പി​ടി​കൂ​ടിയത് ലക്ഷങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button