മുംബൈ: എൻസിപി എംപിയും ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയുമായ ഉദയന്‍രാജെ ഭോസലെ ബി.ജെ.പിയില്‍ ചേരുമെന്നതിന് സ്ഥിരീകരണമായി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഭോസലെ തന്നെയാണ് അറിയിച്ചത്. ഒട്ടേറെ നേതാക്കൾ ഇതിനകം ബിജെപി ക്യാപിലേക്ക് ചേക്കേറിയെങ്കിലും ആദ്യമായാണ് എംപി രാജിവെച്ച് ഭരണമുന്നണിയിലേക്ക് ചേരുന്നത്.
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എന്‍.സി.പിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് നേതാക്കന്മാരുടെ കൂറുമാറ്റം. ഇതോടെ എൻസിപി ലോക്സഭാംഗങ്ങളുടെ എണ്ണം നാലിൽ നിന്ന് മൂന്നാകും. മുൻ കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ഹർഷവർധൻ ജാദവും നവിമുംബൈ മേഖലയിലെ കരുത്തുറ്റ എൻസിപി നേതാവും മുൻമന്ത്രിയുമായ ഗണേഷ് നായികും ബിജെപിയിൽ ചേർന്നിരുന്നു.
Post Your Comments