ദുബായ്: ദുബായിൽ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമാണ് യൂണിയൻ കോപ്.
8.2 കോടി ദിര്‍ഹം ഇതിനായി ചിലവ് ചെയ്യും. 4 കോടി 39 ലക്ഷം ദിര്‍ഹം ചിലവില്‍ ബഹുനില ഹൈപ്പര്‍ മാര്‍ക്കറ്റ് പണിയുമെന്നും സിഇഒ ഖാലിദ് ഹുമൈദ്ബിന്‍ ദിബാന്‍ അല്‍ഫലാസി പറഞ്ഞു.
ALSO READ: യുണൈറ്റഡ് നേഴ്‌സസ് തട്ടിപ്പ് കേസ്: എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
250 കോടി ദിര്‍ഹത്തിന്‍റെ 20 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2020 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.ഇതിനായി അല്‍ഷഫിര്‍ സിവില്‍ എഞ്ചിനിയറിംഗ് കമ്പനിയുമായി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. യൂണിയന്‍ കോപ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടന്ന് അല്‍ഷഫിര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ സഫര്‍ പറഞ്ഞു.
Post Your Comments