ന്യൂഡല്‍ഹി: യുണൈറ്റഡ് നേഴ്‌സസ് സമ്പത്തിക തട്ടിപ്പ് കേസിൽ എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
ALSO READ: അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്; രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മ്മാതാക്കൾ പ്രതിസന്ധിയിൽ
നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം കൃത്യമായി നടക്കുമെന്നും കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
ALSO READ: ഭാരതത്തിന്റെ അഭിമാനമായി തേജസ്, ലഘു പോര്‍ വിമാനത്തിന്റെ ആദ്യ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരം
2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലെത്തിയ മൂന്നര കോടി രൂപ ജാസ്മിന്‍ ഷായും കൂട്ടരും തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്.ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. കേസില്‍ ജാസ്മിന്‍ ഷായുടെ ഭാര്യ അടക്കം എട്ടു പ്രതികളാണുള്ളത്.
Post Your Comments