ജനീവ: പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. കശ്മീര്‍ വിഷയം ഉന്നയിച്ച് ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇതോടെ സ്വന്തം പൗരന്മാരില് നിന്നു തന്നെ തിരിച്ചടി നേരിടുകയാണ്.
ALSO READ: സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം
പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങളെക്കുറിച്ച് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ വേദിക്കു മുന്നില്‍ ടെന്റ് കെട്ടി ബാനറുകള്‍ സ്ഥാപിച്ചായിരുന്നു ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. പാക്കിസ്ഥാനെതിരെ ഇവര്‍ മുദ്രാവാക്യങ്ങളും മുഴക്കി.
മേഖല പാക്ക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നും പാക്കിസ്ഥാനില്‍ നിന്നു സ്വാതന്ത്ര്യത്തില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് പരിഷ്കൃത രാജ്യമല്ലെന്നും ബലൂചിസ്ഥാന്‍, സിന്ധ്, പാക്ക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിച്ചിട്ട് കശ്മീര്‍ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാന്‍ നാണമില്ലെയെന്നും ബലൂച് മൂവ്മെന്റ് സംഘാടകന്‍ റസാഖ് ബലൂച് ചോദിച്ചു. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പുരോഗമനപരമായ ചുവടുവയ്പ്പാണെന്ന് റസാഖ് ബലൂച് പറഞ്ഞു.
ALSO READ: പദ്മ പുരസ്കാരം: ഒമ്പതും വനിതകള്‍, കേന്ദ്ര കായിക മന്ത്രാലയം പട്ടിക സമര്‍പ്പിച്ചു
‘ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇവിടെയെത്തേണ്ടി വന്നത്. ഞങ്ങള്‍ മുന്നോട്ടു വന്ന് ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഞങ്ങളുടെ ശബ്ദം ആരു കേള്‍ക്കും’ – നബി ബക്ഷ് പറഞ്ഞു.
Post Your Comments