Latest NewsNewsIndia

കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തിയുമായി സോണിയാ ഗാന്ധി

ന്യൂ ഡൽഹി : കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാര്‍ട്ടിക്ക് ബാധ്യതയാണ്. കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തിയുണ്ട്. സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നു ഡൽഹിയിൽ തുടരുന്ന നേതൃയോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

Also read : കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാകിസ്ഥാന് തിരിച്ചടി; ഇമ്രാന്റെ പ്രതിഷേധ റാലിക്ക് പിന്തുണയില്ല

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രേരക്മാരെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് ഇപ്പോൾ യോഗത്തിൽ പങ്കെടുക്കുന്നത്. അതേസമയം കോൺഗ്രസ് മുഖ്യമന്ത്രിമാരോട് നാളെ ഡൽഹിയിൽ എത്താൻ സോണിയ ഗാന്ധി നിർദേശിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കൂടിയാലോചനയ്ക്ക് വേണ്ടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button