ഇസ്ലാമാബാദ്:കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്ത പ്രതിഷേധ റാലിക്കും പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 13-ന് മുസാഫറാബാദില്‍ വലിയ റാലി സംഘടിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു.കശ്മീരില്‍ ഇന്ത്യക്കാര്‍ ചൂഷണത്തിനിരയാകുന്നുവെന്ന് ലോകത്തെ അറിയിക്കാനും തങ്ങള്‍ കശ്മീരിനൊപ്പമാണെന്ന് തെളിയിക്കാനുമാണ് ഈ റാലിയെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments