കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് നല്‍കിയ നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ലാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. അടുത്ത തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കാനാണ് ഫ്‌ളാറ്റുടമകളുടെ നീക്കം. കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനമാണെന്നും സാമാന്യ നീതിക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ALSO READ: മിശ്രവിവാഹങ്ങള്‍; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്നാണ് ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരിക്കും ഫ്‌ലാറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുക. ഫ്‌ലാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല എന്നും ഉടമകള്‍ പറയുന്നു. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ലാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപറ്റും. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപറ്റാന്‍ വിസമ്മതിച്ചിരുന്നു.
ALSO READ: ലോക്സഭാ സ്പീക്കറായത് കൊണ്ടാണ് ബിര്‍ള ബഹുമാനിക്കപ്പെടുന്നത്; വിമർശനവുമായി കപിൽ സിബൽ
Post Your Comments