ന്യൂഡല്‍ഹി: ബ്രാഹ്മണര്‍ ജന്മം കൊണ്ടു തന്നെ ഉന്നതരാണെന്ന ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഈ മനസ്ഥിതിയാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥ വളര്‍ത്തുന്നതെന്നും ബ്രാഹ്മണനായത് കൊണ്ടല്ല പകരം ലോക്സഭാ സ്പീക്കറായത് കൊണ്ടാണു ബിര്‍ള ബഹുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
Read also: ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭാ ചടങ്ങിലായിരുന്നു ബിര്‍ള ബ്രാഹ്മണർ ഉന്നതരാണെന്ന് വ്യക്തമാക്കിയത്. മറ്റു സമുദായങ്ങള്‍ക്കു വഴി കാട്ടുന്നതില്‍ ബ്രാഹ്മണ സമുദായം എപ്പോഴും മികവു പ്രകടിപ്പിക്കുന്നു. ഈ രാജ്യത്തെ നയിക്കുന്നതില്‍ പ്രധാന പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തില്‍ ബ്രാഹ്മണര്‍ വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഉന്നത സ്ഥാനം ലഭിക്കുന്നു. അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവുമാണ് ഇതിനു കാരണമെന്നും ബാഹ്മണര്‍ ജന്മനാല് ഉയര്‍ന്ന മൂല്യമുള്ളവരാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Om Birla : Speaker Lok Sabha said :
“ Brahmins are held in high regard by virtue of birth “
It is this mindset that caters to a caste ridden unequal India
We respect you Birlaji not because you are a Brahmin but because you are our Speaker in Lok Sabha
— Kapil Sibal (@KapilSibal) September 11, 2019
Post Your Comments