ന്യൂഡല്‍ഹി: മിശ്രവിവാഹങ്ങള്‍ക്ക് എതിരല്ലെന്നും ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതിയെന്നും സുപ്രീംകോടതി. ഛണ്ഡീഗഡില്‍ വിവാദമായ മിശ്രവിവാഹിതരുടെ കേസിന്റെ വാദത്തിനിടെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ഹിന്ദുമതത്തില്‍പ്പെട്ട ഒരു യുവതിയും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള യുവാവുമാണ് വിവാഹിതരായത്. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം യുവാവ് ഹിന്ദുമതവിശ്വാസം സ്വീകരിച്ചു.
എന്നാൽ എന്നാല്‍ പെണ്‍കുട്ടികളെ കബളിപ്പിക്കുന്ന റാക്കറ്റിലെ കണ്ണിയാണ് യുവാവെന്നും തന്റെ മകളെ വഞ്ചിക്കുകയാണെന്നും ആരോപിച്ച് യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഭര്‍ത്താവ് സ്നേഹമുള്ളവനും വിശ്വസ്തതയുള്ളവനുമായാല്‍ മതിയെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം കണക്കിലെടുത്ത് ബന്ധപ്പെട്ടവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments