കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വൈകിട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു സഹായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പലാത്തോട്ടത്തില്‍ ഹരീഷിന്റെ മകന്‍ ആകര്‍ഷ്.
മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു ആകര്‍ഷ് നായ്ക്കള്‍ എത്തിയപ്പോള്‍ വീണുപോവുകയായിരുന്നു. നായ്ക്കൂട്ടം കുട്ടിയെ കടിച്ചെടുത്ത് പത്തുമീറ്ററോളം കൊണ്ടുപോയി. നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്നാണ് നായ്ക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. 39 മുറിവുകളുണ്ട് കുട്ടിയുടെ ശരീരത്തില്‍. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
READ ALSO: വാനരന്‍മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ നല്‍കി ഭക്തര്‍
Post Your Comments