KeralaLatest NewsIndia

വാനരന്‍മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ നല്‍കി ഭക്തര്‍

ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങിയിട്ട് 46 വര്‍ഷം കഴിഞ്ഞു.

കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഭക്തര്‍ ഓണ സദ്യ നല്‍കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാന്‍ പുതിയ വാനര തലവന്‍ പുഷ്കരന്റെ നേതൃത്വത്തിലാണ് വാനര പടയെത്തിയത്. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെ എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്നതായിരുന്നു സദ്യയിലും വ‌നരന്മാരുടെ പെരുമാറ്റം. ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങിയിട്ട് 46 വര്‍ഷം കഴിഞ്ഞു.

തൂശനിലയില്‍ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ ക്ഷേത്ര കുരങന്മാര്‍ അവരുടെ തനി ഗുണം കാണിച്ചു..പഴത്തിനും പപ്പടത്തിനും,അടിയോടടി !! സാമ്പാറും പായസവുമൊക്കെ മിക്സ് ചെയ്തായിരുന്നു കഴിപ്പ്.നല്ലവരായ ഒരു കൂട്ടം മനുഷ്യരുടെ ദയയില്‍ വാനരപടക്ക് പട്ടിണി കിടക്കേണ്ടി വരുന്നില്ല.

ക്ഷേത്ര കുരങന്മാരുടെ തലവന്‍ സായിപിന്റെ വിയോത്തിനു ശേഷം നീലനും രാജുവും നേതൃ നിരയിലേക്ക് ഉയര്‍ന്നെങ്കിലും സായിപിന്റെ തലയെടുപ്പ് ഇരുവര്‍കുമില്ല പക്ഷെ തലവന്റെ സ്ഥാനത്തേക്ക് പുഷ്കരനെ വാനരപട അംഗീകരിച്ചു. നാട്ടുകാര്‍ നാമകരണം ചെയ്ത ദിലീപ് ,രമണി,വിനോദ്,വസന്തി,തുടങിയവരും വാനരകൂട്ടത്തെ നിയന്ത്രിക്കാന്‍ ഉണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button