മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയുടെ പ്രതിഫലം വര്ദ്ധിപ്പിക്കനൊരുങ്ങി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും എത്തിയതോടെയാണ് പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത്. നിലവിലെ പ്രതിഫലത്തില്‍ നിന്ന് 20 ശതമാനം വര്‍ദ്ധനയാണ് ശാസ്ത്രിക്ക് ലഭിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പരിശീലകനെന്ന നിലയില്‍ എട്ട് കോടി രൂപയുടെ അടുത്താണ് നിലവില്‍ ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം. വര്‍ധന നടപ്പിലാവുന്നതോടെ 9.5 കോടി മുതല്‍ 10 കോടി രൂപയായി ഇത് ഉയരാനാണ് സാധ്യത. ശാസ്ത്രിക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പ്രതിഫലത്തിലും സമാനമായ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: സൗജന്യ ഓണക്കിറ്റ് നല്‍കാത്തത് വഞ്ചന; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ബൗളിംഗ് പരിശീലകന് ഭരത് അരുണിന് വാര്‍ഷിക പ്രതിഫലമായി 3.5 കോടി രൂപയാണ് ലഭിക്കുക. ഫീല്‍ഡിംഗ് പരിശീലകന് ആര് ശ്രീധറിനും ഇതിനു തുല്യമായ തുകയാവും പ്രതിഫലം. സഞ്ജയ് ബാംഗറിന് പകരം പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിതനായ വിക്രം റാത്തോഡിന് 2.5 കോടിക്കും മൂന്ന് കോടിക്കും ഇടയിലായിരിക്കും പ്രതിഫലമെന്നും സൂചനയുണ്ട്. സെപ്റ്റംബര്‍ ഒന്നു മുതലാണ് പുതിയ കരാര്‍ നിലവില്‍ വന്നത്. ലോകകപ്പോടെ കാലാവധി പൂര്‍ത്തിയായ ശാസ്ത്രിയെ അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ വീണ്ടും പരിശീലകനായി തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments