Latest NewsKeralaNews

സൗജന്യ ഓണക്കിറ്റ് നല്‍കാത്തത് വഞ്ചന; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഓണക്കിറ്റ് നല്‍കാതെ സര്‍ക്കാര്‍ പാവങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത് തുടരുമ്പോഴും ഓണക്കിറ്റ് നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകമാണെന്നും പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് പതിനായിരം രൂപ നല്‍കാനാവാത്തത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പ്രളയത്തില്‍ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: കൊച്ചി വിമാനത്താവളത്തിൽ തീർഥാടകർ കുടുങ്ങി; സംഭവത്തിൽ ഏജൻസിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു

അരിയും പഞ്ചസാരയും പയറും കടലയുമടക്കമുള്ള അവശ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് അര്‍ഹരായിരുന്നത്. ഇത്തവണ ഓണക്കിറ്റ് ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്‌കോ ഔട്ട് ലെറ്റുകളില്‍ എത്തി വെറും കയ്യോടെ മടങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ബിപിഎല്‍ അടക്കം പതിനാറ് ലക്ഷം പേര്‍ക്കായിരുന്നു ഓണക്കാലത്ത് സൗജന്യകിറ്റ് നല്‍കിയിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് എഎവൈ കാര്‍ഡ് ഉടമകളിലേക്ക് ചുരുങ്ങി. ഈ ഓണത്തിന് അവര്‍ക്കും ഓണക്കിറ്റില്ല. ധനവകുപ്പിന്റെ ക്ലിയറന്‍സ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെയ്‌കോ നല്‍കുന്ന വിശദീകരണം. മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

ALSO READ: മരട് ഫ്‌ളാറ്റ് പ്രശ്‌നം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍

അതേസമയം, അധിക ചെലവ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കിയിരുന്നു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങളും നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പും കിറ്റുകള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റടെത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വ്വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ അധിക ചിലവ് ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

ALSO READ : ചുമ്മാതല്ല സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെ കൈപ്പിടിയിലായി പോയത്; അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ച മതപ്രഭാഷകന് കിടിലന്‍ മറുപടിയുമായി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button