കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായതും യോഗം ബഹളത്തിലേക്ക് നീങ്ങിയതും. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ജില്ലാ കലക്ടര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
ALSO READ: ബ്രോക്കോളിയുടെ അത്ഭുതഗുണങ്ങൾ
സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിന് നഗരസഭ സെക്രട്ടറി മുന്നോട്ട് വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് കെ ദേവസ്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാന്‍ ദേവസ്യ അറിയിച്ചിരുന്നെങ്കിലും അതിനുള്ള അജണ്ട ഇല്ലെന്നും യോഗത്തില്‍ ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവും ഉണ്ടായത്.
ഇന്നലെ ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിത്തില്‍ ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഉടമകള്‍ നോട്ടീസ് നല്‍കണമെന്ന തീരുമാനം എടുത്തിരുന്നു. എന്നാല്‍, ഇതിന് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമായ പശ്ചാത്തലത്തിലാണ് ഇന്ന് കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്തത്.
യോഗത്തിന് ശേഷം ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഫ്‌ലാറ്റില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്യും. നോട്ടീസുകള്‍ വാങ്ങാത്തവരുടെ ഫ്‌ലാറ്റിന് മുന്നിലായി നോട്ടീസ് പതിപ്പിക്കാനാണ് തീരുമാനം. ഇന്ന് തന്നെ മുഴുവന്‍ ഉടമകള്‍ക്കും നോട്ടീസ് നല്‍കുമെന്നും നഗരസഭ വ്യക്തമാക്കി. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. 23ന് കേസ് വീണ്ടും പരിഗണിക്കും.
Post Your Comments