Latest NewsKeralaNews

ചുമ്മാതല്ല സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെ കൈപ്പിടിയിലായി പോയത്; അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ച മതപ്രഭാഷകന് കിടിലന്‍ മറുപടിയുമായി യുവാവ്

തിരുവനന്തപുരം: ഓണം,ക്രിസ്തുമസ് തുടങ്ങിയ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും ഇത്തരം രീതികള്‍ക്ക് ഇസ്ലാം മതം എതിരാണെന്നുമുള്ള പ്രസ്താവന നടത്തിയ മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയ്ക്ക് മറുപടിയുമായി യുവാവിന്റെ കുറിപ്പ്.

അയല്‍ക്കാര്‍ അന്യമതത്തിലുള്ളവരായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച് വളര്‍ന്ന ബാല്യങ്ങളെ നിങ്ങള്‍ക്കറിയാമോയെന്നാണ് ബ്ലോഗര്‍ നൗഷാദ് മംഗലത്തോപ് ചോദിക്കുന്നത്. സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നൗഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ALSO READ: അധികചിലവ് വെട്ടിച്ചുരുക്കി, ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കി പിണറായി സർക്കാർ
അന്യമതക്കാരന്റെ നിര്‍മ്മാണ സാങ്കേതികയിലുണ്ടാക്കിയ അത്യാഡംബര വിദേശ വാഹനത്തുനുള്ളിലെ ശീതളകുളിര്‍മ്മയിലിരുന്ന്, അന്യമതക്കാരന്‍ ഉണ്ടാക്കിയ വലിയ മൊബെയിലും ലാപ്‌ടോപ്പും ഉയോഗിച്ച് അന്യമതക്കാരനുണ്ടാക്കിയ യുടൂബിലൂടെ, അന്യമതക്കാരന്‍ മൊതലാളീടെ ഫെയ്സ്ബുക്കിലൂടെ സമുദായ വിപ്ലവം നടത്തുന്ന ഹൈടെക് ഉസ്താദെ എന്നാണ് നൗഷാദിന്റെ കുറിപ്പ് തുടങ്ങുന്നത്. അന്യമതക്കാരുടെ കൈകള്‍ തൊടാതെ എന്തെങ്കിലും വസ്തുക്കള്‍ താങ്കളുടെ ജീവിതത്തിലുണ്ടോയെന്നും അയലത്ത് പോയി അല്‍പം ഭക്ഷണം കഴിച്ചത് കൊണ്ടോ കൂട്ടുകരൊന്നിച്ച് സമയം ചിലവഴിക്കുന്നത് കൊണ്ടോ തകര്‍ന്ന് തരിപ്പണമായി പോകുന്നതാണോ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ വിശ്വാസമെന്നും നൗഷാദ് ചോദിക്കുന്നു. ഒരു ദിവസം തുടങ്ങുമ്പോള്‍ മുതല്‍ സ്പര്‍ശിക്കുന്നതും കാണുന്നതും ഉറങ്ങുന്ന കിടക്കയും കട്ടിലും തലയിണയും എന്തിന്, താങ്കളിട്ടിരിക്കുന്ന നിക്കര്‍ ഉള്‍പ്പടെ അന്യമതക്കാര്‍ ഉണ്ടാക്കിയതല്ലേ എന്നാണ് നൗഷാദിന്റെ ചോദ്യം. സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെ കൂടി കൈപ്പിടിയിലായി പോയതിന് ഇത്തരം മതപ്രഭാഷകരും ഉത്തരവാദിയാണെന്നും നൗഷാദ് കൂട്ടിച്ചേര്‍ക്കുന്നു.

ALSO READ: രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കഴിഞ്ഞ ദിവസമാണ് എസ്‌കെഎസ്എഫ്എഫ് വേദിയില്‍ മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയത്.

നൗഷാദ് മംഗലത്തോപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്ക’ത്ഹു

ശ്രീ. സിംസാര്‍

അന്യമതക്കാരന്റെ നിര്‍മ്മാണ സാങ്കേതികയിലുണ്ടാക്കിയ അത്യാഡംബര വിദേശ വാഹനത്തുനുള്ളിലെ ശീതളകുളിര്‍മ്മയിലിരുന്ന്, അന്യമതക്കാരന്‍ ഉണ്ടാക്കിയ വലിയ മൊബെയിലും ലാപ്‌ടോപ്പും ഉയോഗിച്ച് അന്യമതക്കാരനുണ്ടാക്കിയ യു റ്റൂബിലൂടെ, അന്യമതക്കാരന്‍ മൊതലാളീടെ ഫെയ്സ്ബുക്കിലൂടെ സമുദായ വിപ്ലവം നടത്തുന്ന ഹൈടെക് ഉസ്താദെ,

വളരെ ചുരുക്കി ചിലത് പറഞ്ഞോട്ടെ

പ്രളയ കാലത്ത് അപകട മരണത്തില്‍ പെട്ടവരുടെ ജാതിമത രാഷ്ട്രീയം നോക്കാതെ പോസ്റ്റ്മാര്‍ട്ടത്തിനുവേണ്ടി ഒരു ഇസ്ലാം ആരാധനാലയം ഒരു മടിയുമില്ലാതെ തുറന്ന് കൊടുത്ത മലയാള നാടാണ് താങ്കളുടെയും ജന്മ നാട്. അത് മറക്കരുത്.

താങ്കളുടെ ഒരു ദിനം തുടങ്ങുന്നതും, സ്പര്‍ശിക്കുന്നതും കാണുന്നതും ഉറങ്ങുന്ന കിടക്കയും കട്ടിലും തലയിണയും എന്തിന്, താങ്കളിട്ടിരിക്കുന്ന നിക്കര്‍ ഉള്‍പ്പടെ അന്യമതക്കാരുടെ കൈകള്‍ തൊടാത്ത എന്തെങ്കിലും താങ്കളുടെ ജീവിതത്തിലുണ്ടൊ..?

താങ്കളുടെ കുട്ടികളുടെ കൈയ്യിലിരിക്കുന്ന കളിപ്പാട്ടം, അവരിട്ടിരിക്കുന്ന ഡ്രസ്, കഴിക്കുന്ന ഭക്ഷണം, ഇതില്‍ ഏതാണ് അന്യമതക്കാരന്‍ തൊടാത്തത്?

എന്നിട്ടും നിങ്ങള്‍ ഇപൊഴും സിംസാറുല്‍ ഹഖ് ഹുദവി തന്നെയല്ലെ? കാഫിറൊന്നുമായിട്ടില്ലല്ലൊ..?

അയല്‍പക്കത്ത് അന്യമതക്കാരുണ്ടായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച് വളര്‍ന്ന് വലുതായ എത്രയൊ ബാല്യങ്ങള്‍ ഈ സമുദായത്തിലുണ്ടെന്നറിയുമൊ നിങ്ങള്‍ക്ക്?

അയലത്ത് പോയി അല്‍പം ഭക്ഷണം കഴിച്ചത് കൊണ്ടൊ കൂട്ടുകരൊന്നിച്ച് സമയം ചിലവ്‌ഴിക്കുന്നത് കൊണ്ടൊ അങ്ങ് തകര്‍ന്ന് തരിപ്പണമായി പോകുന്നതാണൊ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ വിശ്വാസം?

ചുമ്മാതല്ല സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെകൂടി കൈപ്പിടിയിലായി പോയത്..

ഇത്തരത്തില്‍ ദീനി വളര്‍ത്താന്‍ ശ്രമിക്കുന്ന നിങ്ങളും അതിനുത്തരവാദിയാണ്.. അതും മറക്കരുത്..!

ഇനിയുമുണ്ട്, പറയാനൊരുപാടൊരുപാട്.
പക്ഷെ നിര്‍ത്തുന്നു
സ്‌നേഹപൂര്‍വ്വം
നൗഷാദ് മംഗലത്തോപ്

ALSO READ: വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button