നിലമ്പൂര്‍ : വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് , മരണം കൊലപാതകമായി. കരുളായി കളംകുന്ന് മങ്ങാട്ടുത്തൊടിക സീനത്ത് പൊള്ളലേറ്റു മരിച്ച സംഭവമാണ് കൊലപാതകമെന്നു പൊലീസ് കണ്ടെത്തി.ത്. ഭര്‍ത്താവ് ചെമ്പന്‍ മുജീബിനെ (40) പൂക്കോട്ടുംപാടം എസ്‌ഐ രാജേഷ് അയോടന്‍ അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയില്‍ 6ന് രാത്രി 1.30ന് ആണ് സീനത്തിനെ തീ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടത്. സീനത്ത് തീ കൊളുത്തി മരിച്ചതായാണ് മുബീബ് അയല്‍വാസിയെ ഫോണില്‍ വിളിച്ചറിയിച്ചത്. എന്നാല്‍ അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Read Also : ലോകത്ത് ആത്മഹത്യാ നിരക്ക് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
മയക്കത്തിലായിരുന്ന സീനത്തിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം മുറിയുടെ വാതില്‍ പുറത്തു നിന്നു കയര്‍കൊണ്ടു ബന്ധിക്കുകയും അടുത്ത മുറിയില്‍ നിന്ന് മണ്ണെണ്ണയില്‍ മുക്കിയ തുണിയില്‍ തീ കത്തിച്ച് ഭിത്തിയുടെ മുകളിലൂടെ ദേഹത്തേക്ക് എറിയുകയായിരുന്നെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.
Post Your Comments