Latest NewsNewsIndia

അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്, കോടതിയില്‍ ഹാജരാകാന്‍ നോട്ടീസും; അമ്പരന്ന് ബന്ധുക്കള്‍

പട്ന: അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാളോട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. കഴിഞ്ഞ ജനുവരിയില്‍ പട്ന ജില്ലയിലെ ബാഢില്‍ നടന്ന കേസിലാണ് മരിച്ചയാളെ കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. പ്രദേശത്തെ ക്രമസമാധാനം ലംഘിച്ചെന്നാരോപിച്ചാണ് മറ്റ് അഞ്ച് പേര്‍ക്കൊപ്പം അജയ് കുമാറിനെയും പ്രതിചേര്‍ത്ത് സിആര്‍പിസി 107-ാം വകുപ്പ് പ്രകാരമാണ് സബ് ഡിവിഷണല്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതികള്‍ എല്ലാവരും സെപ്റ്റംബര്‍ 11 ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.

ALSO READ: മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡിപ്പിക്കപ്പെട്ടതായി സൂചന, അമ്മയും രണ്ടാനച്ഛനും പിടിയിൽ

എന്നാല്‍ കഴിഞ്ഞയാഴ്ച മകനോട് കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോടതിയുടെ നോട്ടീസ് ലഭിച്ചതും അജയുടെ പിതാവ് രാംകൃത് യാദവ് ഞെട്ടി.
തന്റെ മകന്‍ അജയ് മരിച്ചുവെന്ന് ലോക്കല്‍ പോലീസിനെയും ഉദ്യോഗസ്ഥരെയും എങ്ങനെ ബോധ്യപ്പെടുത്തണമെന്ന കാര്യം തനിക്കറിയില്ലെന്നും അഞ്ച് വര്‍ഷം മുമ്പ് മകന്‍ മരിച്ചു പോയി എന്നും രാംകൃത് പറയുന്നു. ഈ ഉത്തരവ് താന്‍ എങ്ങനെയാണ് പാലിക്കേണ്ടതെന്നും ബാര്‍ സബ് ഡിവിഷണല്‍ കോടതിയില്‍ നിന്ന് ലഭിച്ച നോട്ടീസ് കാണിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നു.

ALSO READ: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരണം കൊലപാതകം

”എന്റെ മകനെയും മറ്റ് അഞ്ച് പേരെയും ഉള്‍പ്പെടുത്തി യാതൊരു പരിശോധനയും കൂടാതെയാണ് ബാഢ് പോലീസ് കേസെടുത്തിരിക്കുന്നത് ” രാംക്രിത് തിങ്കളാഴ്ച ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.പ്രദേശത്തെ ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തരില്‍ നിന്ന് സംഭാവന സ്വരൂപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അജയെയും മറ്റ് അഞ്ച് പേരെയും ഉള്‍പ്പെടുത്തി കേസെടുത്തിരിക്കുന്നത്. ഇവിടുത്തെ സമാധാനം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ സിആര്‍പിസി 107-ാം വകുപ്പ് പ്രകാരം കോടതിയി നോട്ടീസ് അയച്ചത്. കേസില്‍ പോലീസിനുണ്ടായ വീഴ്ച ബാഢ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സഞ്ജിത് കുമാര്‍ സമ്മതിച്ചു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ സബ് ഡിവിഷണല്‍ കോടതി സിആര്‍പിസി 107-ാം വകുപ്പ് പ്രകാരം അജയ് കുമാറിനും മറ്റ് അഞ്ച് പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button