വാഷിംഗ്ടണ്‍: 2019ലെ യുഎസ് ഓപ്പൺ വനിത ഫൈനൽ സാക്ഷ്യം വഹിച്ചത് ചരിത്ര നേട്ടത്തിന്. സൂപ്പർ താരം സെറീനയെ വീഴ്ത്തി ആദ്യ ഗ്രാൻഡ്സ്ലാം 19കാരി ബിയാങ്ക ആന്ദ്രീസ്ക്കു സ്വന്തമാക്കി. സ്കോര്‍: 6-3, 7-5. കൂടാതെ യുഎസ് ഓപ്പൺ ചാമ്പ്യൻ ആകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബിയാങ്ക. കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പുറംവേദന കാരണം സെറീന പിന്‍മാറിയതിനാൽ ബിയാൻക കിരീടം നേടിയിരുന്നു,
Teen queen ?#USOpen | #WomenWorthWatching pic.twitter.com/yKyucG6AtE
— US Open Tennis (@usopen) September 7, 2019
38ാം ജന്മദിനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടാൻ സെറീനയ്ക്ക് സാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ (24)റെക്കോഡിനൊപ്പമെത്താൻ സെറീന ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
Also read :യുഎസ് ഓപ്പണ്‍ ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ
Post Your Comments