കോട്ടയം: കെ.എം.മാണിയുടെ മരണ ശേഷം ഉണ്ടായ കേരളകോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കും തര്‍ക്കങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കമെന്ന് പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസി കര്‍ശന താക്കീത് നല്‍കി. പരസ്യ പ്രസ്താവനകള്‍ക്ക് ജോസ് കെ മാണി പക്ഷത്തിന് വിലക്കേര്‍പ്പെടുത്തി. വിവാദത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ജോസ് കെ മാണിക്കും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also : രണ്ടില ചിഹ്നം കിട്ടാത്തതില്‍ നിരാശനായ ജോസ്.കെ.മാണിയുടെ പ്രതികരണം വൈറലാകുന്നു
പി ജെ ജോസഫിനെ പരിഹസിച്ച് പ്രതിച്ഛായയില്‍ ലേഖനം എഴുതിയതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചിരുന്നു. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാടില്‍ പിജെ ജോസഫിനെയും കോണ്‍ഗ്രസ് അമര്‍ഷം അറിയിച്ചിരുന്നു.
Read Also :പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം; ഇടഞ്ഞ് തന്നെ
പാലായില്‍ യുഡിഎഫിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് പക്ഷം നിലപാടെടുത്തു. പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ ജനക്കൂട്ടം കൂവിവിളിച്ച സംഭവത്തില്‍ ജോസഫ് വിഭാഗം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ചത് ആസൂത്രിതമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്.
Post Your Comments