KeralaLatest NewsNews

പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം; ഇടഞ്ഞ് തന്നെ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി.കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിൽ ആണ് വർക്കിങ് ചെയർമാൻ പി ജെ ജോസഫിന്റെ നിലപാട് അറിയിച്ചത്.

ALSO READ: പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചു; നാളുകൾക്ക് ശേഷം അനാഥയായ അമ്മ സനാഥയായി

കേരള കോൺഗ്രസ് വർക്കിങ് ചെയർമാനെ ജോസ് പക്ഷം നേതാക്കൾ കഴിഞ്ഞ ദിവസം പരസ്യമായി അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ജോസഫ് പക്ഷം ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടത്.

അതേസമയം, പാലാ ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ തീരുമാനം ശരിയായിരുന്നെന്ന് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് പ്രതികരിച്ചു.

ALSO READ: ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം: അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്

ജോസഫ് പാർട്ടി ഭരണഘടനയനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് സി.എഫ് തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പു വേളയിൽ തർക്കമുണ്ടാക്കുന്നത് നല്ലതല്ല. കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച ജോസഫിനെതിരായുള്ള വിവാദ ലേഖനം താൻ വായിച്ചിട്ടില്ലെന്നും സി എഫ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button