Latest NewsKeralaNews

സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശൂര്‍: സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ അനില്‍ ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read Also: മുൻ എംഎൽഎ പി.രാജു അന്തരിച്ചു

റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

വീഴ്ച മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button