കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ടില ചിഹ്നം കിട്ടാത്തതില്‍ നിരാശനായ ജോസ്.കെ.മാണിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറല്‍. ചിഹ്നം മാണി സാര്‍ തന്നെയാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. അത് ആര്‍ക്കും മായ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി പാലായില്‍ ജനങ്ങള്‍ മാണി സാറിന് വോട്ട് ചെയ്തത് രണ്ടില ചിഹ്നത്തിലാണ്. യുഡിഎഫ് നേതാക്കള്‍ ജോസഫിനോട് ചിഹ്നം ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് നിഷേധിച്ചു. ഇത് പാലായിലെ ജനങ്ങള്‍ക്ക് വളരെയധികം വേദനയുണ്ടാക്കിയെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം ജോസ് ടോമിന് ചിഹ്നം നല്‍കാന്‍ ഉപാധിവച്ച് പി.ജെ. ജോസഫ് രംഗത്തെത്തി. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാനായ തനിക്ക് അപേക്ഷ നല്‍കിയാല്‍ ചിഹ്നം അനുവദിക്കുന്ന കാര്യം ആലോചിക്കാമെന്ന് ജോസഫ് പറഞ്ഞു.
Post Your Comments