Latest NewsKeralaIndia

ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് മുത്തലാഖ് സന്ദേശം അയച്ചു, കാസർകോട്ടും മുത്തലാഖ് കേസ്

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 23ന് ഭാര്യ നല്‍കിയ പരാതിയില്‍ അഷ്‌റഫിനെതിരെ ഒരു കേസ് കാസര്‍കോട് സിജെഎം കോടതിയില്‍ നിലവിലുണ്ട്.

കാസര്‍കോട്: വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 23ന് ഭാര്യ നല്‍കിയ പരാതിയില്‍ അഷ്‌റഫിനെതിരെ ഒരു കേസ് കാസര്‍കോട് സിജെഎം കോടതിയില്‍ നിലവിലുണ്ട്.

ഇപ്പോള്‍ ഗള്‍ഫിലുള്ള അഷ്‌റഫ് മുത്വലാഖ് ചൊല്ലിയതായി അറിയിച്ച്‌ ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ച്‌ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് പരാതി.ഞായറാഴ്ചയാണ് സെക്ഷന്‍ (4) റെഡ് വിത്ത് (3) ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മുസ്ലീം വുമണ്‍ മാര്യേജ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 2007 ജൂലൈ 15നാണ് ഇരുവരും വിവാഹിതരായത്.

20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും അഷ്‌റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.നേരത്തെ കോഴിക്കോട്ട് താമരശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30നാണ് മുത്വലാഖ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button