കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. പി ജെ ജോസഫ് വിഭാഗം ജോസ് ടോമിന് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നല്‍കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ചിഹ്നം നല്‍കണമെന്ന് ജോസ് ടോം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ചിഹ്നം മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി സ്വന്തമാക്കിയതിനെ തുടർന്നാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. വോട്ടിങ് മെഷീനില്‍ ഏഴാമതാണ് ജോസ് ടോമിന്റെ പേര്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെതാണ് ആദ്യത്തെ പേര്.
Post Your Comments