പാലാ: തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. അതിനു പിന്നാലെ രാഷ്ട്രീയ കാലുവാരലും നടക്കുന്നുണ്ട്. പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തില്‍ ലയിച്ചതിനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം. സ്വന്തമായി പാര്‍ട്ടിയും ചിഹ്നവുമില്ലാതായ പി ജെ ജോസഫ് ഇപ്പോള്‍ പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണെന്ന് ജോസ് ടോം പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ജോസ് ടോമിന്റെ പ്രതികരണം.
ജോസ് ടോമിന്റെ വാക്കുകൾ ഇങ്ങനെ..
കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി എത്തിയ ജോസഫിനെ സുപ്രീം കോടതിയും ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു.തെരഞ്ഞെടുപ്പില്‍ ഒമ്ബത് സീറ്റ് പിടിച്ചു വാങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോള്‍ പി ജെ ജോസഫ്.
കേരള കോണ്‍ഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ എം മാണിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്. സ്വന്തമായി പാര്‍ട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണം.
Post Your Comments