Latest NewsKeralaNews

ചിത്രീകരണത്തിനിടെ തലകറങ്ങി വീണ് ജയസൂര്യയ്ക്ക് പരിക്ക്

കൊച്ചി: നടന്‍ ജയസൂര്യയ്ക്ക് ചിത്രീകരണത്തിനിടെ പരിക്ക്. വിജയ് ബാബു നിര്‍മ്മിക്കുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടെയാണ് ജയസൂര്യയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകില്‍ പരിക്കേല്‍ക്കുകയായിരുന്നു. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടു തന്നെ അല്‍പ്പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടെന്ന് തല കറങ്ങി വീഴുകയായിരുന്നു.

READ ALSO: പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചു; നാളുകൾക്ക് ശേഷം അനാഥയായ അമ്മ സനാഥയായി

ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടന്നു തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. കുഴപ്പമൊന്നുമില്ല. തലയ്ക്ക് പിറകില്‍ ചെറിയ വേദനയുണ്ട്. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പൂരപറമ്പില്‍ വെച്ചു തന്നെ ചിത്രം അനൗണ്‍സ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്.

READ ALSO: പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂര്‍ പൂരം’ എന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂര്‍ പൂരം’.

READ ALSO: വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാനെ ചേര്‍ത്തുപിടിച്ച് മോദി- വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button