KeralaLatest NewsNews

പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചു; നാളുകൾക്ക് ശേഷം അനാഥയായ അമ്മ സനാഥയായി

മാവേലിക്കര: പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചതിന് ഒന്നര വർഷത്തിനു ശേഷം മറ്റൊരു മകന്‍ ആ അമ്മയെ ഏറ്റെടുത്തു.

ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്‌നമേതെന്ന ആകാംക്ഷയിൽ അണികൾ

തഴക്കര ഇറവങ്കര പണയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മയെയാണ് (93) മക്കളിൽ ഒരാൾ ഉപേക്ഷിച്ചത്. വിദേശത്തു ജോലിയുള്ള മകനാണ് കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള അഗതി മന്ദിരത്തിൽ മറ്റു ബന്ധുക്കൾ അറിയാതെ ഭാർഗവിയമ്മയെ പ്രവേശിപ്പിച്ചത്.

ബന്ധുക്കളുമായി ഇയാൾ അടുപ്പത്തിലായിരുന്നില്ല. അതിനാൽ ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ കരുനാഗപ്പള്ളിയിലെ കേന്ദ്രത്തിൽ ആക്കിയ വിവരം മറ്റു മക്കൾ അറിഞ്ഞില്ല. ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബു സുഹൃത്ത് മുഖേനെയാണു സഹോദരൻ അമ്മയെ ഉപേക്ഷിച്ച വിവരം അറിയുന്നത്.

ALSO READ: കൊച്ചി മെട്രോ റെക്കോർഡിലേക്ക്; വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചവരുടെ കണക്ക് ഞെട്ടിക്കുന്നത്

വിനയ്ബാബു അമ്മയെ ഒട്ടേറെ വയോജന കേന്ദ്രങ്ങളിലും അനാഥ മന്ദിരങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒന്നരമാസം മുൻപു വവ്വാക്കാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയൽവാസി കരുനാഗപ്പള്ളിയിലെ മന്ദിരം സന്ദർശിച്ചു. അവിചാരിതമായി ഭാർഗവിയമ്മയെ കണ്ടു വിനയ് ബാബുവിനെ വിവരമറിയിച്ചു. ഇവിടെയെത്തിയ വിനയ് ബാബുവിനൊപ്പം അമ്മയെ അയയ്ക്കാൻ നിയമപ്രശ്നം മൂലം സ്ഥാപന അധികൃതർക്കായില്ല. പ്രശ്നം ചൂണ്ടിക്കാട്ടി വിനയ്ബാബു മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ്‌കുമാറിനു പരാതി നൽകി. തുടർന്നാണ് ഇയാൾക്കൊപ്പം അമ്മയെ അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button