തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്‍റെ അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്. നോട്ടീസിൽ ശ്രീജിവിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് സി ബി ഐ വ്യക്തമാക്കുന്നത്. കസ്റ്റഡി മരണത്തിന് ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ലെന്നും സി ബി ഐ പറഞ്ഞു.
ALSO READ: പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചു; നാളുകൾക്ക് ശേഷം അനാഥയായ അമ്മ സനാഥയായി
ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നതിന് സാക്ഷി മൊഴികളും,സാഹചര്യ തെളിവുകളും,ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. സി ബി ഐ റിപ്പോർട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ ഈ മാസം 27 ന് ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടറുടെ മൊഴിയും, ആത്മഹത്യാ കുറിപ്പും ശ്രീജിവിന്‍റേത് ആത്മഹത്യ തന്നെയാണെന്ന് സൂചിപ്പിക്കുന്നെന്നാണ് സിബിഐയുടെ വാദം.
2014 മെയ് 19 നാണ് മോഷണ കേസിൽ ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ശ്രീജിവ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സ്വാധീനിച്ച് കസ്റ്റഡിയിൽ വച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നുമായിരുന്നു സഹോദരൻ ശ്രീജിത്ത് പറഞ്ഞത്.
അതിനുശേഷം കേരള പൊലീസ് പ്രത്യേക സംഘം അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
Post Your Comments