KeralaLatest NewsNews

പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്‌നമേതെന്ന ആകാംക്ഷയിൽ അണികൾ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ലഭിക്കുന്ന ചിഹ്‌നമേതെന്ന ചർച്ചയിലാണ് അണികൾ. നാമനിർദ്ദേശിക പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും.

ALSO READ: കൊച്ചി മെട്രോ റെക്കോർഡിലേക്ക്; വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചവരുടെ കണക്ക് ഞെട്ടിക്കുന്നത്

ക്ലോക്ക് ചിഹ്നത്തിലാണ് മാണി സി കാപ്പൻ മത്സരിക്കുക. താമര ചിഹ്നത്തിൽ എൻ ഹരിയും മത്സരിക്കും. പേരിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെങ്കിലും ജോസ് ടോമിന്‍റെ ചിഹ്മനറിയാൻ വൈകിട്ട് മൂന്ന് മണി വരെ കാത്തിരിക്കണം.

പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിയുന്നതോടെ മാത്രമേ ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് വരണാധികാരി കടക്കുകയുള്ളൂ. സൂഷ്മ പരിശോധനയ്ക്ക് ശേഷം 14 പേരാണ് മത്സരരംഗത്തുള്ളത്. രണ്ടിലയില്‍ സംശയമുണ്ടായപ്പോള്‍ ജോസ് ടോം പകരം മുൻഗണന നല്‍കിയത് പൈനാപ്പിളിനാണ്. പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഓട്ടോറിക്ഷയും ഫുട്ബോളുമാണ് ജോസ് ടോം മുൻഗണനയായി നല്‍കിയിരിക്കുന്നത്.

ALSO READ: ഗസ്റ്റ് അധ്യാപക ഒഴിവ് : ഇന്റര്‍വ്യൂ

എന്നാൽ പൈനാപ്പിളും ഇപ്പോള്‍ ഉറപ്പിക്കാനാകില്ല. കാരണം, പൈനാപ്പിള്‍ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആദ്യം പത്രിക നല്‍കിയതാരാണെന്ന് പരിശോധിച്ച് അവർക്ക് ചിഹ്നം നല്‍കും. തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ 2018ലെ ഉത്തരവ് പ്രകാരം പട്ടികയില്‍ പൈനാപ്പിള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button