KannurLatest NewsKeralaNattuvarthaNewsCrime

മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍

പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു

കണ്ണൂര്‍: മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍. സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മീനാക്ഷിയമ്മയെയാണ് മക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണൂര്‍ മാതാമംഗലത്ത് ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു സംഭവം.

Read Also : ര​ണ്ടാം ത​വ​ണ​യും കൊ​വി​ഡ് സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മീനാക്ഷിയമ്മയുടെ മരിച്ചുപോയ മകള്‍ ഓമനയുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ മീനാക്ഷിയമ്മയുടെ കൈയ്ക്കും കാലിനും നെഞ്ചിനും ഉള്‍പ്പെടെ പരിക്കേറ്റു.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം റെക്കോര്‍ഡ് ചെയ്തത്. സംഭവത്തില്‍ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നീ നാല് മക്കള്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button