KeralaLatest News

അമ്മയുടെ പെൻഷൻ വാങ്ങി പൂട്ടിയിട്ടത് 10 കൊല്ലത്തോളം: പോലീസ് ഉദ്യോഗസ്ഥനും സഹോദരനും 72കാരിയോട് ചെയ്‌ത ക്രൂരത

വീട്ടിൽ നഗ്നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്

ചെന്നൈ: പത്തുവർഷമായി സ്വന്തം അമ്മയെ പൂട്ടിയിട്ട സംഭവത്തിൽ മക്കൾക്കെതിരെ കേസെടുത്തു. 72 കാരിയായ അമ്മയെ അവരുടെ പെൻഷൻ കൈപ്പറ്റിക്കൊണ്ട് ആഹാരം പോലും കൊടുക്കാതെ ഉപേക്ഷിച്ചതിന് പോലീസ് ഉദ്യോഗസ്ഥനായ മകനും സഹോദരനും എതിരെയാണ് കേസ്. വയോധികയെ ഒറ്റയ്ക്ക് ഒരു വീട്ടിലാക്കിയ ശേഷം മക്കൾ രണ്ടുപേരും വേറെ വീടുകളിലാണ് താമസിച്ചിരുന്നത്.തഞ്ചാവൂരിലാണ് സംഭവം.

72 വയസ്സുള്ള ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസമാണ് വീട്ടിൽ നിന്ന് രക്ഷിച്ചത്.
സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതൻ നൽകിയ രഹസ്യവിവരമാണ് 72 വയസ്സുകാരിയുടെ മോചനത്തിന് വഴിത്തിരിവായത്. വീട്ടിൽ നഗ്നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. നിലവിൽ തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് 72കാരി.

അമ്മയെ ഒറ്റയ്ക്കാക്കി മക്കൾ മറ്റു വീടുകളിലാണ് കഴിഞ്ഞിരുന്നതെന്ന് അയൽവാസികൾ പറയുന്നു. വിശപ്പ് സഹിക്കാൻ കഴിയാതെ ഒച്ചവെയ്ക്കുമ്പോൾ ബിസ്‌കറ്റും പഴങ്ങളും പൂട്ടിയിട്ട വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കാറുണ്ടെന്നും അയൽവാസികൾ പറയുന്നു. ചെന്നൈയിൽ ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന ഷൺമുഖസുന്ദരം, ദൂർദർശനിൽ ജോലി ചെയ്യുന്ന വെങ്കടേശൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

അതേസമയം, അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് പോലീസ് ഇൻസ്പെക്ടറായ ഷൺമുഖ സുന്ദരത്തിന്റെ ആരോപണം. അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെൻഷൻ ഉപയോഗിക്കുന്നത് വെങ്കടേശൻ ആണ്. അതിനാൽ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശൻ ആണെന്നും ഷൺമുഖസുന്ദരം ആരോപിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button