Latest NewsNewsIndia

ഭാരത മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവർത്തിച്ചു; പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

ന്യൂഡൽഹി: ഭാരത മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവർത്തിച്ച പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.

ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം; കശ്മീര്‍ താഴ്‌വരയിലെ ജനങ്ങൾ മോദിക്ക് ജയ് വിളിക്കുമ്പോൾ ലോക രാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി പാക്കിസ്ഥാൻ

സായുധ സേന ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയാണെന്നും ആണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്നുമാണ് ഇവര്‍ വ്യാജ ആരോപണം ഉന്നയിച്ചത്. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ച കശ്മീരില്‍ അനാവശ്യ ഭീതി പടത്താനും ലഹള ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഇവര്‍ക്കെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

ALSO READ: സ്വര്‍ണ വില കുത്തനെ താഴ്ന്നു

കരസേന ഉദ്യോഗസ്ഥര്‍ ഷോപിയാനില്‍ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇവർ ആരോപിച്ചു. ഐ.പി.സി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(ശത്രുതയുണ്ടാക്കല്‍), 153(ബോധപൂര്‍വം കലാപമുണ്ടാക്കാനായി പ്രവര്‍ത്തിക്കുക) 504( സമാധാനം തകര്‍ക്കുക), 505( പ്രസ്താവനകളിലൂടെ സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷെഹ്‌ല റാഷിദിനെതിരെ കേസെടുത്തിരിക്കുന്നത്.

ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ മേഖലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുതെന്ന് സര്‍ക്കാര്‍ അധികാരികള്‍ ജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button