ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഷെഹ്‌ല റാഷിദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ റാഷിദ് ഷോറ. ഭീകരവാദ ഫണ്ടിങ് കേസില്‍ അറസ്റ്റിലായവരുമായി ഷെഹ്‌ലയ്ക്ക് ബന്ധമുണ്ടെന്നും ഇവരുടെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ കുടുംബവുമായി അകന്ന് കഴിയുകയാണ് ഇയാള്‍. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിട്ടുണ്ട്. ഐഎഎസ് ടോപ്പറായിരുന്ന ഷാ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയാണ് ഇവര്‍. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയമേഖല വിടുന്നതായി ഷെഹ്‌ല പ്രഖ്യാപിച്ചിരുന്നു. ഇവര്‍ നടത്തുന്ന എന്‍ജിഒകളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെഹ്‌ല നടത്തുന്ന എന്‍ജിഒകള്‍ക്കെതിരേയും ഇവരുടേയും അമ്മയുടേയും ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഭീകരവാദ ഫണ്ടിങ് കേസില്‍ എന്‍ഐഎ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ എഞ്ചിനിയര്‍ റാഷിദ്, വ്യവസായി ആയ സഹൂര്‍ വതാലി എന്നിവരില്‍ നിന്നായി ഷെഹല മൂന്ന് കോടി കൈപ്പറ്റിയെന്നാണ് ആരോപണം കൂടാതെ കശ്മീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനാണു ഷെഹ്‌ല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് ഇയാളുടെ മുഖ്യ ആരോപണം.
Post Your Comments