കൊച്ചി: സ്വര്‍ണ വില താഴ്ന്നു. പവന് റിക്കാര്‍ഡ് വില രേഖപ്പെടുത്തിയശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയും ഇന്നുമായി പവന് 640 രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. ഇന്നു ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ സ്വര്‍ണവില 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. സെപ്റ്റംബര്‍ നാലിന് പവന്റെ വില 29,120 രൂപയിലെത്തിയതാണ് റിക്കാര്‍ഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന് വില കുറഞ്ഞതോടെ മലയാളികള്‍ക്ക് ആശ്വാസമായി. ആഗോളതലത്തില്‍ ഡോളറിന്റെ വില ഇടിഞ്ഞതും, അമേരിക്ക-ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിന് അടിയ്ക്കടി വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു
Post Your Comments