Latest NewsNewsIndia

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം; കശ്മീര്‍ താഴ്‌വരയിലെ ജനങ്ങൾ മോദിക്ക് ജയ് വിളിക്കുമ്പോൾ ലോക രാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി പാക്കിസ്ഥാൻ

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോൾ കശ്മീര്‍ താഴ്‌വരയിലെ ജനങ്ങൾ നരേന്ദ്ര മോദിക്ക് ജയ് വിളിക്കുന്നു. ഓഗസ്റ്റ് 5-നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്.

ALSO READ: ജനാധിപത്യത്തിന് വിമർശനം; യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു

കേന്ദ്ര തീരുമാനത്തെ വലിയ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് രാജ്യം സ്വീകരിച്ചത്. നിയന്ത്രണങ്ങളില്‍ തുടക്കത്തില്‍ കശ്മീര്‍ താഴ്‌വര ബുദ്ധിമുട്ടിയെങ്കിലും കശ്മീരും കേന്ദ്ര തീരുമാനത്തെ സന്തോഷത്തോടെയാണ് വരവേറ്റത്. ഈ ശക്തമായ നീക്കത്തിലൂടെ എഴുപത് കൊല്ലത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അന്ത്യം കുറിച്ചത്.

ALSO READ: അമൃത് രംഗന്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി; ഒരു സാധാരണക്കാരന്‍ ഈ എസ്‌ഐയെ എങ്ങനെ വിളിക്കുമെന്ന് സന്ദീപ് വാര്യര്‍

ഇതിനു തൊട്ടു പിന്നാലെ കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ ഇത് ഭാരത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കാനുമാണ് ലോകരാജ്യങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഭാരതത്തിന്റെ തീരുമാനം ലോകരാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഭാരതത്തിന്റെ ഈ നീക്കത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടതും ശക്തമായി എതിര്‍ത്തതും പാകിസ്ഥാന്‍ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button