Latest NewsNewsIndiaInternational

‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാർ’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ്

ന്യൂഡൽഹി: താഴ്വരയിൽ ദീർഘകാല സമാധാനവും സുരക്ഷിതത്വവും ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരെ പേരെടുത്ത് പ്രശംസിക്കുകയായിരുന്നു റാഷിദ്. ഒരിക്കൽ പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകയായിരുന്ന ഷെഹ്‌ല, ഇസ്രായേലും ഹമാസ് ഭീകരസംഘടനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് പുതിയ പ്രസ്താവന നടത്തിയത്.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ ഇരുവശത്തുമായി 3,200 പേർ കൊല്ലപ്പെട്ടു. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം നോക്കുമ്പോൾ ‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന്’ മനസ്സിലാക്കിയെന്ന് ഷെഹ്‌ല എക്‌സിൽ കുറിച്ചു. ‘ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും നമ്മുടെ സുരക്ഷയ്‌ക്കായി എല്ലാം ത്യജിച്ച് കാവൽ നിൽക്കുകയാണ്. കശ്മീരിൽ സമാധാനം കൊണ്ടുവന്നതിന് ക്രെഡിറ്റ് പ്രധാനമന്ത്രിക്കും സൈന്യത്തിനും ഉള്ളതാണ്. മിഡിൽ ഈസ്റ്റ് പ്രതിസന്ധി കാണിക്കുന്നതുപോലെ, സുരക്ഷയില്ലാതെ സമാധാനം അസാധ്യമാണ്. ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസിലെ ധീരരായ ഉദ്യോഗസ്ഥരും കശ്മീരിൽ ദീർഘകാല സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്’, അവർ എക്‌സിൽ എഴുതി.

ആഗസ്റ്റിൽ താഴ്‌വരയിലെ മെച്ചപ്പെട്ട ‘മനുഷ്യാവകാശ റെക്കോർഡിന്’ കേന്ദ്രത്തെയും ജമ്മു കശ്മീർ ഭരണകൂടത്തെയും അഭിനന്ദിച്ച് ഷെഹ്‌ല രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഷെഹ്‌ല അടുത്തിടെ പ്രശംസിച്ചിരുന്നു. തികച്ചും പ്രയോജനപ്രദമായ കണക്കുകൂട്ടലിലൂടെ, സർക്കാരിന്റെ വ്യക്തമായ നിലപാട് ഒരുപാട് ജീവൻ രക്ഷിക്കാൻ സഹായിച്ചുവെന്ന് യുവതി എക്‌സിൽ എഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button